മൂലമറ്റം: കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് അസോസിയേഷന്റെ 36ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഡിവിഷൻ സമ്മേളനം മൂലമറ്റം എച്ച്.ആർ.സി. ഹാളിൽ വച്ച് നടന്നു. ഡിവിഷൻ പ്രസിഡന്റ് വി. നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ രാംകുമാർ, സംസ്ഥാന സെക്രട്ടറി പ്രേമകുമാരിയമ്മ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ, കെ.എസ്.ഇ.ബി.പി.എ. ജില്ലാസെക്രട്ടറി കെ. സി. ഗോപിനാഥൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് പി. എസ്. ഭോഗീന്ദ്രൻ, ഹണിമോൾ പി. എസ്., വി. എം. ദിലീപ്കുമാർ, പുന്നൂസ് മാത്യു, വി. സി. ബൈജു, എസ്. ഗോപാലകൃഷണൻ നായർ, ഇന്ദിര കൃഷ്ണൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
യോഗത്തിൽ എം.ജി. സർവ്വകലാശാല പരീക്ഷയിൽ എം.എ. ഹിസ്റ്ററിക്ക് ഉന്നത വിജയം നേടിയ രേഷ്മ ശശിക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.. സമ്മേളനത്തിൽ 17 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. എം. ജി. വിജയൻ (പ്രസിഡന്റ്), ജി. സുകുമാരൻ നായർ (സെക്രട്ടറി), ആർ. മുരളീധരൻ നായർ (ട്രഷറർ), ചന്ദ്രോദയൻ നായർ (വൈസ് പ്രസിഡന്റ്), കെ. പി. ഗോപി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ