മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും പുനരധിവാസപദ്ധതിയുടെ ഭാഗമായി വൈദ്യുതവകുപ്പ് മാങ്കുളത്ത് പണികഴിപ്പിച്ചിട്ടുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ. ഡീൻ കുര്യാക്കോസ് എം പി , മുൻ വൈദ്യുതി മന്ത്രിഎംഎം മണി എം. പൽ. എ , എ രാജ എംഎൽഎ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും.