തൊടുപുഴ: നാലാം ഉത്സവ ദിവസമായ വ്യാഴാഴ്ചയും തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെയായിരുന്നു ശ്രീഭൂതബലി എഴുന്നള്ളിപ്പ്. പ്രസാദ ഊട്ടിനും നിരവധി പേർ പങ്കെടുത്തു. കൂത്തമ്പലത്തിൽ ചാക്യാർക്കൂത്ത് അരങ്ങേറി. വൈകിട്ട് കാഴ്ച ശ്രീബലിയും പഞ്ചാരിമേളവും. ദീപാരാധനയക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പ്. കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, മേളം എന്നീ വിളക്കാചാചാരങ്ങളോടു കൂടിയുള്ള എഴുന്നള്ളിപ്പ് കാണാൻ നൂറുകണക്കിന് ഭക്തരാണ് എത്തിയത്.
ക്ഷേത്രത്തിൽ
ഇന്ന്
രാവിലെ 9.00 ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 2.00 ചാക്യാർക്കൂത്ത്, 4.30 കാഴ്ചശ്രീബലി, പഞ്ചാരിമേളം, 6.30ദീപാരാധന, രാത്രി 9.00 വിളക്കിനെഴുന്നള്ളിപ്പ്
അരങ്ങിൽ
ഇന്ന്
വൈകീട്ട് 6.45 പ്രഭാഷണം (വി.കെ.ബിജു തപസ്യ മേഖലാ സെക്രട്ടറി), 7.35 നൃത്തം കാർത്തിക ശ്രീജിത്ത്, 7.50 ശാസ്ത്രീയ നൃത്തം കീർത്തനാ നായർ, 8.15 സംഗീത സദസ് സാമപ്രിയ വാര്യർ.