പീരുമേട്: കേരളകൗമുദി പീരുമേട് ബ്യൂറോ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് രാവിലെ 10 ന് പീരുമേട് എസ്. എം. എസ് ക്ളബ് ഹാളിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖ വ്യക്തികളെ യോഗത്തിൽ ആദരിക്കും. എസ്. എൻ. ഡി. പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ , അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി .എ നൗഷാദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും . പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സാബു , ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.ബിനു , ബ്ലോക്ക്പഞ്ചായത്തംഗം സ്മിതാമോൾ ഷൈജൻ, ഗ്രാമപഞ്ചായത്തംഗം ആർ.ദിനേശൻ., മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. ചന്ദ്രശേഖരൻ എന്നിവർ ആശംസകൾ നേരും. എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി കെ. പി. ബിനു, സിപി.എം ലോക്കൽ സെക്രട്ടറി വി.എസ് പ്രസന്നൻ, ഐ. എൻ. ടി. യു. സി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ .രാജൻ ,എ.ഐ.ടി.യു സി. സംസ്ഥാന കമ്മിറ്റി അംഗം ആർ.വിനോദ് , കേരള കോൺഗ്രസ്( എം) നിയോജകമണ്ഡലം പ്രസിഡന്റ് ടോമി പകലോമറ്റം ,ബി ജെ പി ജില്ലാ സെക്രട്ടറി സി. സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും. കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി. ടി. സുഭാഷ് സ്വാഗതവും പീരുമേട് ലേഖകൻ ബി. അനിൽകുമാർ നന്ദിയും പറയും. .