കാസർകോട്: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഗരത്തിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിനാളുകൾ കണ്ണിചേർന്നു. എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേരുൾപ്പെടുത്താൻ വൈകിക്കുന്ന സംസ്ഥാന സർക്കാർ നടപടിയിലും കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല ഒരുക്കിയത്.
മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകൻ സഞ്ജയ് മംഗള ഗോപാൽ മനുഷ്യച്ചങ്ങലയിൽ കണ്ണിയായി ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജോസഫ് എം. പുതുശ്ശേരി, സി.ആർ. നീലകണ്ഠൻ, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സംസ്ഥാന പ്രസിഡന്റ് സോണിയ ജോർജ്, സുൽഫത്ത്, മുഹമ്മദ് പാക്യാര, സുബൈർ പടുപ്പ്, കാസർകോട് മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെമ്പർമാരായ മുഹമ്മദ് സിദ്ദീഖ്, മുംതാസ് സമീറ, സൈബുന്നിസ, ആനന്ദൻ പെരുമ്പള, ഫറീന കോട്ടപ്പുറം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഗണേഷ് അരമങ്ങാനം, ഷാഫി കല്ലുവളപ്പിൽ, സി.എൽ. ഹമീദ്, ഖാദർ പാലോത്ത്, ഫാറൂഖ് കാസ്മി, സലാം കളനാട്, ഉസ്മാൻ കടവത്ത്, അഷ്‌റഫ് എരുതുകടവ്, ഇസ്മായിൽ ബാലടുക്കം, മുരളീധരൻ പടന്നക്കാട്, ചിദാനന്ദൻ കാനത്തൂർ, മൗവ്വൽ മുഹമ്മദ് മാമു, സാലിം ബേക്കൽ, മൂസ ബി. ചെർക്കള, ചന്ദ്രൻ എൻ. പുതുക്കൈ തുടങ്ങിയവർ പ്രസംഗിച്ചു. നാസർ ചെർക്കളം സ്വാഗതവും സലീം ചൗക്കി നന്ദിയും പറഞ്ഞു.