കണ്ണൂർ: മേലെചൊവ്വയിലെ അദ്ധ്യാപികയുടെ വീട്ടിലെ അലമാരയിൽ നിന്നും പന്ത്രണ്ടുപവൻ സ്വർണം കാണാതായ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അദ്ധ്യാപികയായ പ്രിയ ജെ.സുധാസിന്റെ വീടായ പ്രിയ നിവാസിൽ നിന്നാണ് ആഭരണങ്ങൾ കാണാതായത്. കഴിഞ്ഞ ജനുവരി നാലിനും ഫെബ്രുവരി15നുമിടെയായിരുന്നു കവർച്ച. ഹോംനഴ്‌സായ മൈസൂർ സ്വദേശിനിയായ വിമലാദേവിയെ സംഭവത്തിനു ശേഷം കാണാനില്ലെന്ന് പരാതയിൽ പറയുന്നു.
പ്രിയയുടെ അമ്മയെ പരിചരിക്കാനായി വിമലാദേവിയെ ഹോംനഴ്‌സായി വീട്ടിൽ നിർത്തിയിരുന്നു. ഇതിനിടെ അമ്മ മരിച്ചു. ഇതിനു ശേഷം അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാതായ വിവരം അറിയുന്നത്. ഇതേ തുടർന്നാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നല്കിയത്.