neerali
ചെമ്മീൻ വലയിൽ കുടുങ്ങിയ നീരാളി

പട്ടുവം: അരിയിൽ പുഴയിൽ ചെമ്മീൻ കണ്ടിയിൽ കെട്ടിയ ചെമ്മീൻ വലയിൽ കുടുങ്ങിയ നീരാളി കൗതുകമായി. വർഷങ്ങളായി അരിയിലിൽ ചെമ്മീൻ കണ്ടി നടത്തുന്ന പൂക്കോത്ത് അബ്ദുള്ള ഹാജിയുടെ ചെമ്മീൻ വലയിലാണ് നീരാളി കുടുങ്ങിയത്. കടലിൽ മത്സ്യം പിടിക്കുന്നവർക്ക് പോലും നീരാളി വലയിൽ കുടുങ്ങുന്നത് അപൂർവമാണെന്നിരിക്കെയാണ് ചെമ്മീൻ കണ്ടിയിലെത്തിയ നീരാളി കൗതുകമുണർത്തിയത്. വലയിൽ നീരാളി കുടുങ്ങിയ വിവരം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേർ കാണാനെത്തി.