പയ്യന്നൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ചിരുന്ന ഗ്രാമീണ റൂട്ടുകളിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്പോർട്ട് ഓഫീസറെ ഉപരോധിച്ചു. വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമായ ഗ്രാമീണ റൂട്ടുകളായ ഏഴിമല ടോപ്പ്റോഡ്- എട്ടിക്കുളം, കോറോം- ആലക്കാട്- മാത്തിൽ, പയ്യന്നൂർ-അന്നൂർ - പുത്തൂരമ്പലം തുടങ്ങിയ സർവീസുകളാണ് കൊവിഡിന്റെ പേരിൽ നിർത്തലാക്കിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീനീഷിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സ് നേതാവും നഗരസഭ കൗൺസിലറുമായ എ.രൂപേഷ് ഉദ്ഘാടനം ചെയ്തു. ഗോകുൽ ഗോപി , അകാശ് ഭാസ്ക്കർ, കെ.വി.സ്നേഹജൻ , അർജുൻ കോറോം , പി. മിഥുൻ , അരുൺ ആലയിൽ, എം.വി. സന്ദീപ് , പ്രണവ് കരേള, സുനീഷ് പട്ടുവം സംസാരിച്ചു.

മാർച്ച് 25 നുള്ളിൽ ബസ് സർവ്വീസ് പുനഃരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു.