
പാനൂർ: നിർദ്ദിഷ്ട നാലു വരിപ്പാത പാനൂർ ടൗണിനെ ഒഴിവാക്കി നിർമ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു . നാലുവരിപ്പാത കടന്നുപോകുന്ന റേഡിന് ഇരുവശവും വ്യാപാരികളുടെയും ജീവനക്കാരുടെയും ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന വികസനപരിപാടികൾ മാറ്റിവച്ച് ബദൽ സംവിധാനമുണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആദ്യഘട്ടമെന്നോണം വകുപ്പ് മന്ത്രിക്ക് നിവേദനം നല്കാനും തീരുമാനിച്ചു. വാർത്ത സമ്മേളനത്തിൽ എം.ബാബു, വൈ.എം.അസ്ലം, ടി.മോഹനൻ ഒ.പി.അബ്ദുള്ള ,കെ.രവീന്ദ്രൻ പങ്കെടുത്തു.