കൊട്ടിയൂർ: തൊഴിലുറപ്പ് ജോലിക്കിടെ മൺതിട്ടയിൽ നിന്ന് കല്ല് താഴേക്ക് പതിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടി കല്ലന്തോട് കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. താഴെ ഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മുകൾ ഭാഗത്തുനിന്ന് വലിയ കല്ല് താഴേക്ക് പതിക്കുകയായിരുന്നു. കല്ലന്തോട് കോളനിയിലെ ഗീത, പാമ്പറപ്പാനിലെ പുലിയൻകോണത്ത് സോമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗീതയുടെ തലയ്ക്കും സോമന്റെ നട്ടെല്ലിലുമാണ് പരിക്ക്.