 
കാസർകോട്: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് ബൂത്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു ലക്ഷം കോൺഗ്രസ് പ്രവർത്തകരെ അംഗങ്ങളാകാൻ തീരുമാനിച്ചു. ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളിൽ എൻറോളർമാരെ നിയമിച്ചു കൊണ്ടാണ് ഡിജിറ്റൽ മെമ്പർഷിപ്പിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന നേതൃയോഗം കേരള പ്രദേശ് റിട്ടേണിംഗ് ഓഫീസർ മുൻ കർണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനൻ, ഡിജിറ്റൽ മെമ്പർഷിപ്പ് കോഡിനേറ്റർ സ്വപ്ന പെട്രോനിസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ കെ.പി കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, പി.എ അഷ്‌റഫ് അലി, കരിമ്പിൽ കൃഷ്ണൻ, കെ.കെ നാരായണൻ, കെ.വി ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട് സ്വാഗതവും എം. കുഞ്ഞമ്പു നമ്പ്യാർ നന്ദിയും പറഞ്ഞു. ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ സംബന്ധിച്ചു.
കോൺഗ്രസ് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം കാസർകോട് ഡി.സി.സി ഓഫീസിൽ റിട്ടേണിംഗ് ഓഫീസർ കെ.ജി പരമേശ്വര ഉദ്ഘാടനം ചെയ്യുന്നു