കാസർകോട്: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുകയും താത്കാലിക റേഷൻ വ്യാപാരികളെ സ്ഥിരപ്പെടുത്തുകയും വേണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. എ.കെ.ആർ.ആർ.ഡി.എ ജില്ലാ സമ്മേളനവും ആസ്ഥാന മന്ദിരവും സംസ്ഥാന പ്രസിഡന്റ് മുൻ എം.എൽ.എ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ശങ്കർ ബെള്ളിഗെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി, സംസ്ഥാന സെക്രട്ടറിമാരായ ഉണ്ണികൃഷ്ണ പിള്ള, ഗോപകുമാർ മുട്ടത്തറ, പി.കെ. അബ്ദുൽ റഹ്‌മാൻ, ഓർഗനൈസിംഗ് സെക്രട്ടറി എ. നടരാജൻ, സംഘടക സമിതി ചെയർമാൻ ഇ.കെ. അബ്ദുള്ള, ജനറൽ കൺവീനർ സതീശൻ ഇടവേലി, ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് കെ. ശശിധരൻ, കാസർകോട് താലൂക്ക് പ്രസിഡന്റ് സതീശൻ ഇടവേലി, വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് സജി പാത്തികര, മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് ചന്ദ്രശേഖര, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുരേഷ് മേലങ്കോട്, പി. ബി. അബൂബക്കർ, രാജേന്ദ്രൻ, ഹരിദാസ് വെള്ളരിക്കുണ്ട്, ശങ്കർ റാവു, അനിൽ പള്ളികണ്ടം, പി. എ. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാലകൃഷ്ണ ബല്ലാൾ സ്വാഗതവും ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.