 
പിലിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് സമാപനമായി. സമാപന സമ്മേളനവും, ടി.എസ്. ഏറുമാടം സമർപ്പണവും പഴയകാല കാർഷിക യന്ത്രശേഖരണ യാത്രയുടെ ഉദ്ഘാടനവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. സമാപന ചടങ്ങിൽ എം.രാജഗോപലൻ എം.എൽ.എ അധ്യക്ഷനായി. ടി.എസ്. തിരുമുമ്പ് പ്രതിമ അനാച്ഛാദനം പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കാസർകോട് കുള്ളൻ പശുവിന്റെ ഗോശാല ഉദ്ഘാടനം ചെയ്തു. നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കാസർകോട് ഡെവലപ്മെന്റ് പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ് മോഹൻ, ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി. വനജ, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, പിലിക്കോട് പഞ്ചായത്തംഗം അജിത, കാസർകോട് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫിസർ വീണ റാണി, ആർ.എ.ആർ.എസ് അസി. പ്രൊഫസർ ഡോ. മീര മഞ്ജുഷ, ടി.എസ്. തിരുമുമ്പിന്റെ മകൾ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.