kodiyeri
കോടിയേരി നായനാർ അക്കാദമിയിൽ സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂർ നായനാർ അക്കാദമിയിൽ എത്തിയപ്പോൾ

കണ്ണൂർ: ഏപ്രിലിൽ സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്ന ബർണശേരിയിലെ നായനാർ അക്കാഡമിയിൽ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടിയേരി അക്കാഡമിയിലെത്തിയത്.പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിനായി നായനാർ അക്കാഡമിയുടെ മുൻപിൽ നിർമ്മിക്കുന്ന ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡി​റ്റോറിയം, നായനാർ മ്യൂസിയം മ​റ്റു പ്രവൃത്തികൾ എന്നിവ കോടിയേരി വിലയിരുത്തി.

നേതാക്കളായ ഇ.പി .ജയരാജൻ, എം.വി .ജയരാജൻ, കെ.പി .സഹദേവൻ, ജയിംസ് മാത്യു, എ.എൻ .ഷംസിർ എന്നിവർ കോടിയേരിയോടൊപ്പമുണ്ടായിരുന്നു.പാർട്ടി കോൺഗ്രസിനായി കണ്ണുർ ഒരുങ്ങിക്കഴിഞ്ഞുവെന്നും ഇതു സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കമ്മി​റ്റി യോഗം ചേർന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ബന്ധപ്പെട്ട സബ് കമ്മി​റ്റി കൺവീനർമാർ , ചെയർമാൻമാർ എന്നിവരുടെ യോഗം 20 ന് ചേരും. ആയിരം പേർക്ക് എല്ലാവിധ സൗകര്യങ്ങളോടെയിരിക്കാവുന്ന ഓഡി​റ്റോറിയം ഡിജി​റ്റർ വാളോടുകൂടിയ വേദി, നായനാർ ഡിജി​റ്റൽ മ്യുസിയം, റെസ്​റ്റ് റൂം എന്നിവയാണ് ബർണശേരിയിലെ നായനാർ അക്കാഡമിയിൽ ഒരുങ്ങുന്നത്‌