 
തലശ്ശേരി: സി.പി.എം. പാർടി കോൺഗ്രസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്രചിത്രപ്രദർശനത്തിലേക്കുള്ള ചിത്രങ്ങൾ പൂർത്തിയായി. ലോകത്തെമ്പാടും ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ കമ്യുണിസ്റ്റ് പ്രസ്ഥാനം കടന്നു വന്ന കനൽവഴികളെ മലബാറിലെ 44 ചിത്രകാരന്മാരാണ് ചിത്രീകരിച്ചത്.
കോൺഗ്രസ്സിന്റെ ദേശീയ സമ്മേളനത്തിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച ഹസ്രത്ത് മൊഹാനിയെ പ്രമുഖ ചിത്രകാരൻ എബി.എൻ.ജോസഫ് ചിത്രീകരിച്ചു. കുടിയിറക്കപ്പെട്ട കർഷകർക്കായി എ.കെ.ജി.നടത്തിയ അമരാവതി സത്യാഗ്രഹമാണ്് പൊന്ന്യം ചന്ദ്രൻ ഒരുക്കിയത്. അടിയന്തിരാവസ്ഥക്കാലത്തെ ഭീകരത സെൽവൻ മേലൂർ പ്രമേയമാക്കി.കയ്യൂർ, കരിവെള്ളൂർ മൊറാഴ ,മുനയൻകുന്ന്, പഴശ്ശി, പാടിക്കുന്ന്, ജവഹർഘട്ട്, എന്നിവിടങ്ങളിലെ ചോരയിൽ കുതിർന്ന പ്രക്ഷോഭങ്ങളും സേലം ജയിലിലെ വെടിവെപ്പുമെല്ലാം ചിത്രകാരന്മാർ പ്രമേയമാക്കി.
ഉണ്ണി കാനായി, ഷൈജു മാലൂർ, സുനിൽ കാനായി, രഹിനമുഴിക്കര ,എ.സത്യനാഥ്, വിനോദ് പയ്യന്നൂർ,സന്തോഷ് ചുണ്ട, വാസവൻപയ്യട്ടം, തുടങ്ങി 44 കലാകാരന്മാരാണ് പോരാട്ടചായത്തിൽ പങ്കാളികളായത്.