കണ്ണൂർ: സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികം സംസ്ഥാനതല ഉദ്ഘാടനവും മെഗാ എക്‌സിബിഷനും ഏപ്രിൽ രണ്ട് മുതൽ രണ്ടാഴ്ച കണ്ണൂരിൽ നടത്തുന്നതിന് മന്ത്രി എം.വി ഗോവിന്ദൻ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ.പി മോഹനൻ, കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, സിഡ്‌കോ ചെയർമാൻ സി.പി മുരളി, ഫോക് ലോർ അക്കാഡമി ചെയർമാൻ സി.ജെ കുട്ടപ്പൻ, കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്‌സൻ വി. സുജാത, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. ടി. സരള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശ്രീധരൻ, ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, കേരള പൂരക്കളി അക്കാഡമി സെക്രട്ടറി കെ.വി മോഹനൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, വെള്ളോറ രാജൻ (സി.പി.ഐ), എൽ.ജെ.ഡി ജില്ലാ സെക്രട്ടറി വി.കെ ഗിരിജൻ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ.മനോജ്, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കാൽ, കണ്ണൂർ കോ ഓപറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ എം. പ്രകാശൻ, എ.ഡി.എം കെ.കെ ദിവാകരൻ, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി സുഗതൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികൾ: ജനറൽ കൺവീനർ -ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, വൈസ് ചെയർമാൻമാർ രാമചന്ദ്രൻ കടന്നപ്പള്ളി, പി.പി ദിവ്യ. കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ.