തലശേരി: കോഴിയിറച്ചി വില കുതിച്ചുകയറിയതോടെ തീൻമേശയിൽ നിന്ന് ഇഷ്ടവിഭവം പുറത്തേക്ക്. കടയിലെത്തി വില ചോദിക്കുന്ന പലരും വേഗത്തിൽ സ്ഥലംവിടുകയാണ്. ചിക്കൻ ആളുകൾ വാങ്ങാൻ തയ്യാറാകാതെ വന്നതോടെ മുൻപ് ഉണ്ടായിരുന്ന വ്യാപാരത്തിന്റെ മുപ്പത് ശതമാനം മാത്രമാണ് ഇപ്പോഴുള്ളതെന്ന് വില്പനക്കാർ പറയുന്നു.
വില കൂടിയത്, വാങ്ങാനെത്തുന്നവർക്ക് മാത്രമല്ല, വിൽക്കുന്നവർക്ക് കൂടി തിരിച്ചടിയാകുകയാണ്.
ചിക്കന്റെ വിലവർദ്ധന ഹോട്ടൽ മേഖലയെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് വിലക്കയറ്റം നിയന്ത്രിക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം. ഇതേ നില തുടർന്നാൽ, വരും ദിവസങ്ങളിൽ ഈ തൊഴിൽ മേഖല ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നാണ് ഇവർ പറയുന്നത്.
₹40 കൂടി
കോഴിയിറച്ചിയുടെ വില ദിവസങ്ങളായി കുതിച്ചുയരുകയാണ്. ഒരു മാസം കൊണ്ട് 40 രൂപ വർദ്ധിച്ചപ്പോൾ കിലോയ്ക്ക് 165 രൂപ പിന്നിട്ടു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫാമുകളിൽ ഇറച്ചിക്കോഴി ഉൽപാദനം കുറഞ്ഞതും, കോഴിത്തീറ്റയുടെയും, ഇന്ധനത്തിന്റെയും വില ഗണ്യമായി കൂടിയതുമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോഴിയിറച്ചിയുടെ വില കുത്തനേ കൂടാൻ കാരണമായത്.
കോഴിത്തീറ്റയ്ക്കു കഴിഞ്ഞ രണ്ടുമാസത്തിനിടെ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കടുത്ത ചൂട് കാരണം ഫാമുകളിൽ കോഴികൾ ചത്തുപോകുന്നതും ഫാം ഉടമകൾ ഉൽപാദനം കുറച്ചതും, ഇറച്ചിക്കോഴികളുടെ ക്ഷാമത്തിനു വലിയ കാരണമായിട്ടുണ്ട്.
വ്യാപാരികൾ