cpm

കണ്ണൂർ:സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കും. ഏപ്രിൽ ഒന്ന് മുതൽ 10 വരെ കളക്ടറേ​റ്റ് മൈതാനിയിലാണ് പരിപാടി.
ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് കഥാകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പ്രമുഖ പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കാളികളാകും. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്കൊപ്പം മ​റ്റു ഇന്ത്യൻ ഭാഷകളിലെ പുസ്തകങ്ങളും ലഭ്യമാകും. ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പുരോഗമന പ്രസാധകരും പങ്കാളികളാകും. അമ്പതിലേറെ മലയാളം പ്രസാധകരും 25 ഓളം മ​റ്റു ഭാഷകളിലെ പ്രസാധകരും പുസ്തകോത്സവത്തിൽ അണിനിരക്കുമെന്ന് സ്വാഗതസംഘം അറിയിച്ചു.പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രമുഖ എഴുത്തുകാരുമായി മുഖാമുഖം ,പുസ്തക പ്രകാശനങ്ങൾ, പുസ്തക സംവാദങ്ങൾ എന്നിവ എല്ലാ ദിവസങ്ങളിലും നടക്കും