തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും 12ന് ഇരുകോൽ പഞ്ചാരിമേളം അവതരിപ്പിക്കും. മഹോത്സവദിനത്തിൽ രാത്രി ഒമ്പത് മണി മുതൽ 11 മണിവരെയാണ് പരിപാടി. ശങ്കരൻകുട്ടി മാരാർക്കൊപ്പം കലാമണ്ഡലം ഉണ്ണികൃഷ്ണൻ, മട്ടന്നൂർ ശിവരാമൻ, കലാമണ്ഡലം ദേവരാജൻ, വെള്ളിനേഴി ആനന്ദ്, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, കൊട്ടാരം ബിനു, തൃശൂർ ശബരി (ഇടന്തല), വെള്ളിനേഴി രാംകുമാർ, കൊട്ടാരം ബിജു, കീനൂർ സുബീഷ്, കീനൂർ ശരത്, പാലക്കാട് പ്രഭാകരൻ (വലന്തല), മട്ടന്നൂർ അജിത് മാരാർ, താമരശേരി പ്രവീൺ, എൻ.പി.എസ് മാരാർ, പാലക്കാട് മണിയൻ, പാലക്കാട് ഷിബു (ഇലത്താളം), വരവൂർ മണികണ്ഠൻ (കൊമ്പ്), പനമണ്ണ മനോഹരൻ (കുഴൽ) എന്നിവരും പഞ്ചാരിമേളത്തിൽ അണി നിരക്കും. സിനിമ നിർമ്മാതാവും വ്യവസായിയുമായ മൊട്ടമ്മൽ രാജൻ ആണ് പരിപാടി സ്പോൺസർ ചെയ്യുന്നത്.