photo
പഴയങ്ങാടി പൊലീസ് സ്റ്റേഷൻ

പഴയങ്ങാടി: ആവശ്യത്തിന് ഓഫീസർമാരില്ലാതെ വലിയ പ്രവർത്തന പരിധിയുള്ള പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു. മാടായി,​ ഏഴോം,​ മാട്ടൂൽ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പൊലീസ് സ്റ്റേഷൻ പരിധി. ഒരു സി.ഐ,​ മൂന്ന് ഗ്രേഡ്‌ എസ്.ഐമാർ,​ 16 ഗ്രേഡ്‌ എ.എസ്‌.ഐമാർ,​ 11 സീനിയർ സി.പി.ഒ,​ ആറ് സി.പി.ഒ,​ ആറ് വനിതാ സി.പി.ഒമാരാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്.

പ്രിൻസിപ്പൽ എസ്.ഐ സ്ഥലം മാറി പോയിട്ട് ഒരു മാസമായെങ്കിലും പകരം എസ്.ഐയെ നിയമിച്ചിട്ടില്ല. ദൈനംദിന പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നതായി പറയുന്നു. കോടതി, സമൻസ് വിതരണം തുടങ്ങിയ ജോലികൾക്കായി നിയമിക്കപ്പെടുമ്പോൾ ക്രമസമാധാന പ്രശ്നത്തിൽ ഇടപെടാൻ ആവശ്യത്തിന് പൊലീസുകാരില്ലെന്നാണ് പരാതി. സ്റ്റേഷനിൽ രണ്ട് പൊലീസ് ഡ്രൈവർ വേണ്ട ഇടത്ത് ഒരാൾ മാത്രമാണുള്ളത്.

മണൽ- ലഹരി മാഫിയ

വിളയാട്ടം

മാട്ടൂൽ, പുതിയങ്ങാടി, ഏഴോം എന്നിവിടങ്ങളിലെ മണൽ- ലഹരി മാഫിയയെ നിയന്ത്രിക്കാൻ പൊലീസിനാവുന്നില്ല. പല കേസിലെയും പ്രതികളെ കണ്ടെത്തിയിട്ടും പിടികൂടുവാനും സാധിക്കാത്തത് പരാതിക്കിടയാക്കുന്നു.