കണ്ണൂർ: പൊലീസ് മൈതാനിയിൽ പണിതു കൊണ്ടിരിക്കുന്ന ടർഫ് കോർട്ടിനായി സൂക്ഷിച്ച ഇരുമ്പ് കമ്പികൾ ഉൾപ്പെടെ 25,000 രൂപയുടെ സാധനങ്ങൾ മോഷണം നടത്തിയ രണ്ടു പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ഉളിയിൽ സ്വദേശി അബ്ദുൽ റസാഖ് (47), മൈസൂർ അശോക റോഡിലെ സലീംഖാൻ (50) എന്നിവരെയാണ് എസ്.ഐ സുഗതനും സംഘവും പിടികൂടിയത്. മോഷണമുതലുമായി ഓട്ടോറിക്ഷയിൽ പോകവെയാണ് പ്രതികൾ പിടിയിലായത്. കരാറുകാരന്റെ പരാതിയിലാണ് കേസെടുത്തത്.