rijil-makkuti
റിജിൽ മാക്കുറ്റി

കണ്ണൂർ: യു.പിയിലും പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോൺഗ്രസിന്റെ നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിരാശരായ യൂത്ത് കോൺഗ്രസിൽ നിന്നും ദേശീയ നേതൃത്വത്തിനെതിരെ അപസ്വരമുയരുന്നു.സോഷ്യൽ മീഡിയയിലൂടെയാണ് തെരഞ്ഞെടുപ്പ് പരാജയത്തിലെ അതൃപ്തി യുവനേതാക്കൾ പരസ്യമായി പങ്കുവയ്ക്കുന്നത്.

ഒരുമിശിഹയും ഇനിവരാനില്ലെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്റ് റിജിൽമാക്കുറ്റി തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പ്രതികരിച്ചത്. എന്നാൽ കോൺഗ്രസിനിന്ന് ദുർദിനമാണെന്നു അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളായ വി.ടി ബലറാമും രാഹുൽ മാങ്കുട്ടവും രംഗത്തുവന്നത്. മുഖ്യമന്ത്രി പറഞ്ഞതു സത്യമാണ്. സംഘപരിവാർ മനസുള്ളവർക്ക് ഇന്ന് ശുഭദിനമാണെന്നായിരുന്നു ഇവരുടെ ഫേസ്ബുക്ക് കുറിപ്പ്.