
പെരിയ എയർസ്ട്രിപ്പിന് 2.65 കോടി
ആസ്ട്രൽ വാച്ചസ് കമ്പനി സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങാൻ 2.5കോടി
കാസർകോട്; കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിന് വേഗത കൈവരിക്കുന്ന പദ്ധതി നിർദ്ദേശങ്ങളും ഫണ്ട് അനുവദിച്ചു കൊണ്ടുമുള്ള ബഡ്ജറ്റാണ് രണ്ടാം പിണറായി സർക്കാരിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലൻ അവതരിപ്പിച്ചത്. പെരിയയിൽ എയർസ്ട്രിപ്പിന്റെ പ്രാഥമിക പഠനം നടത്തുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 2.65 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവെച്ചത്.
പെരിയ എയർ സ്ട്രിപ്പ്
ബേക്കൽ അന്താരാഷ്ട്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് പെരിയയിൽ ചെറുവിമാനത്താവളം വരുന്നത്. ഇതിനായി എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിട്ടിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ചെറുവിമാനത്താവളം നിലവിൽ വന്നാൽ കണ്ണൂർ, മംഗളുരു വിമാനത്താവളങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.ബേക്കൽ അടക്കമുള്ള കാസർകോടൻ ടൂറിസം സാദ്ധ്യതകളെ ലോകത്തിന് മുന്നിൽ തുറന്നിടുന്നതിന് ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഉണരുന്ന വ്യവസായ പ്രതീക്ഷ
. നെല്ലിക്കുന്ന് ബീച്ച് റോഡിൽ അടച്ചു പൂട്ടിയിരുന്ന ആസ്ട്രൽ വാച്ചസ് കമ്പനിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലത്ത് പുതിയ വ്യവസായ സ്ഥാപനം തുടങ്ങുന്നതിനുള്ള നിർദ്ദേശവും സർക്കാർ പരിഗണിക്കുകയാണ്. കെ. എസ്.ഐ ഡി.സിയുടെ കൈവശമുള്ള 1.99 ഏക്കർ സ്ഥലത്തു വ്യവസായം തുടങ്ങുന്നതിന് 2.5 കോടി രൂപയാണ് അനുവദിച്ചത്. മാസങ്ങൾക്ക് മുമ്പ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കാസർകോട്ടെ ഈ സ്ഥലം സന്ദർശിച്ചു ഇക്കാര്യം ശുപാർശ ചെയ്തിരുന്നു
ബഡ്ജറ്റിൽ കാസർകോട്
ബാവിക്കര തടയണ പ്രദേശത്ത് ഡാം ടൂറിസം പദ്ധതിക്കായി ഒരു കോടി
കുറ്റിക്കോൽ ഐ ടി ഐക്ക് ഒരു കോടി
കാസർകോട് നഗരസഭയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിന് 60 ലക്ഷം
കന്നഡ മഹാകവി കയ്യാർ കിഞ്ഞണ്ണറൈ കന്നഡ അക്കാദമി 40 ലക്ഷം
കയ്യൂര്‍ രക്തസാക്ഷി സ്മാരകമന്ദിരംപുനരുദ്ധാരണം 5 കോടി
നീലേശ്വരം കല്ലളൻ വൈദ്യർ സ്മാരക സാംസ്‌കാരിക സമുച്ചയം 5 കോടി
ചീമേനി ഫയര്‍സ്റ്റേഷൻ കെട്ടിട നിർമ്മാണം 3 കോടി
ചെറുവത്തൂർ വീരമലക്കുന്ന് ടൂറിസം പദ്ധതി 10 കോടി
തൃക്കരിപ്പൂർ സബട്രഷറി അനുവദിക്കൽ 3 കോടി
, തൃക്കരിപ്പൂർ ഫയർസ്റ്റേഷൻ സ്‌പെഷ്യൽ ബ്ലോക്ക് 3 - കോടി,
നീലേശ്വരത്ത് ഗവ.ലോകോളേജ് 5 കോടി
ചീമേനി ഐ എച്ച് ആർ ഡി കോളേജ് സ്‌പെഷ്യൽ ബ്ലോക്ക് നിർമ്മാണം 5 കോടി
നീലേശ്വരം മുണ്ടേമ്മാട് റോഡ്പാലം നിർമ്മാണം 10 കോടി
ചെറുവത്തൂർ സബ് രജിസ്ട്രാർ ഓഫീസ് ആരംഭിക്കൽ 2 കോടി
തെക്കേക്കാട്, ഇടയിലക്കാട്, മാടക്കാൽ ബണ്ടുകളിൽ ട്രാക്റ്റർവേ നിർമ്മാണം 15 കോടി
ചെറുവത്തൂർ വി .എച്ച്. എസ്. ഇക്ക് സ്‌പെഷ്യൽബ്ലോക്ക് നിർമ്മാണം -3 കോടി
ചീമേനി വ്യവസായപാർക്ക് -10 കോടി
ചീമേനി കുന്നുംകൈ റോഡ് പരിഷ്കരണം കാനത്തപൊയിൽ പാലം നിർമ്മാണവും 5 കോടി
ചന്തേര റെയിൽവേ ഹാൾട്ടിന് സമീപം ആർ .ഒ. ബി നിർമ്മാണം -20 കോടി
ചെറുവത്തൂർ ടി .എച്ച്. എസ് ക്യാമ്പസിൽ ഗവ.എൻജിനീയറിംഗ് കോളേജ് 5 കോടി
ഒളവറ ഉടുമ്പുന്തല ആയിറ്റി റോഡ് നവീകരണം- 10 കോടി