പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ 10 ഗ്രാമ പഞ്ചായത്തുകളിൽ ഉപ്പ് വെള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും ബണ്ട് നിർമ്മാണത്തിനും 4 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചു. പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങൾ വാങ്ങുന്നതിനും നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനും 24 കോടി രൂപയും, ദന്തൽ കോളേജിൽ ഉപകരണങ്ങൾ വാങ്ങുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും 3.20 കോടിയും, നഴ്സിംഗ് കോളേജ് നിർമ്മാണത്തിന് 4 കോടി രൂപയും ഉൾപ്പടെ 31. 20 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയത്.
പരിയാരം ഗവ: ആയുർവേദ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും 5.55 കോടിയും, ഹോസ്റ്റൽ നിർമ്മാണത്തിന് 2 കോടിയും, മാനസികാരോഗ്യ ആശുപത്രി കെട്ടിട നിർമ്മാണത്തിന് 1.50 കോടി രൂപയും ഉൾപ്പടെ 9.05 കോടി രൂപയും അനുവദിച്ചു. കണ്ണപുരം - മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടക്കേപ്പുറം- പാറയിൽമുക്ക് - ഇനകീയ വായനശാല - അയ്യോത്ത് മടക്കര റോഡ്, ചെറുതാഴം പഞ്ചായത്തിലെ -ഏഴിലോട് കോളനി സ്റ്റോപ്പ് -പുറച്ചേരി -നരീക്കാം പള്ളി റോഡ്, കുഞ്ഞിമംഗലം -കണ്ടംകുളങ്ങര -മൂശാരി കോവ്വിൽ -ഏഴിമല റെയിൽവേ സ്റ്റേഷൻ റോഡ്, മാടായി - ചൈനാ ക്ലേ റോഡ് എന്നീ ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തിക്ക് 3.50 കോടി രൂപയും അനുവദിച്ചു.
പട്ടുവം പഞ്ചായത്തിലെ കവിൻ മുനമ്പ്- മുള്ളൂൽ - വെള്ളിക്കീൽ - ഏഴാംമയിൽ റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക് 2. 5 കോടിയും മാടായിക്കാവ് ക്ഷേത്ര കലാ അക്കാഡമിക്ക്- 25.50 ലക്ഷം രൂപയും ബഡ്ജറ്റിൽ അനുവദിച്ചു.