jayarajan

കണ്ണൂർ:ബജറ്റിൽ കണ്ണൂരിന് നല്ല പരിഗണന ലഭിച്ചുവെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പ്രസ്താവിച്ചു. പുതിയ ഐ.ടിപാർക്ക്, ഐ.ടി ഇടനാഴി എന്നിവ ഐ.ടി. വികസനത്തിന് വഴിതുറക്കും. മട്ടന്നൂരിൽ പുതിയ സയൻസ് പാർക്ക് വരുന്നു. കാർഷികാവശ്യത്തിനുള്ള ജലസേചനത്തിന് പഴശി കനാലുകൾ നവീകരിക്കുന്നതിന് അഞ്ചുകോടി വകയിരുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിനും അഴീക്കൽ തുറമുഖത്തിനും തുകനീക്കിവെച്ചു. മലബാർ കാൻസർ സെന്ററിന് 28 കോടിയും ഐ.എച്ച്.ആർ.ഡി കോളേജിന് 22 കോടിയും അനുവദിച്ചിട്ടുണ്ടെന്ന് എം.വി.ജയരാജൻ പറഞ്ഞു.