
കാസർകോട് : കാസർകോട് ജില്ലയോട് ഉള്ള അവഗണനയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ. ഈ കാസർകോട് പാക്കേജിന് ബഡ്ജറ്റിൽ 75 കോടി രൂപ മാത്രമാണുള്ളത്. മെഡിക്കൽ കോളേജ് മായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചില്ല. ബെൽ ഗവൺമെന്റ് ഏറ്റെടുത്തെങ്കിലും അതിനെ കുറിച്ച് ബഡ്ജറ്റിൽ പരാമർശിച്ചില്ല. പിന്നോക്കം നിൽക്കുന്ന ജില്ലയിൽ പുതിയ വ്യവസായങ്ങളോ സംരംഭങ്ങളോ ബഡ്ജറ്റിൽ ഇടം പിടിച്ചില്ല.എൻഡോസൾഫാൻ മേഖലയിലേക്ക് നീക്കി വെച്ച തുകയും അപര്യാപ്തമാണെന്നും ഫൈസൽ കുറ്റപ്പെടുത്തി.