
കണ്ണൂർ : ബഡ്ജറ്റിൽ ഐ.ടി.പാർക്ക് , സയൻസ് പാർക്ക് തുടങ്ങിയവ അനുവദിച്ചത് തികച്ചും സ്വാഗതാർഹമാണെന്ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ചൂണ്ടിക്കാട്ടി . ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ ഇത് വഴി കഴിയുന്നതാണ് . കണ്ണൂരിനെ സംബന്ധിച്ച് ഐ.ടി രംഗത്ത് വൻ വികസന മുന്നേറ്റമുണ്ടാക്കുവാൻ ഇത് ഗുണം ചെയ്യും .
കൈത്തറിയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ 40 കോടി രൂപ അനുവദിച്ചിട്ടുള്ളത് ഈ മേഖലയ്ക്കു പുത്തൻ ഉണർവ് ഉണ്ടാക്കുന്നതാണ്. കൈത്തറി യൂണിഫോമിന് 140 കോടി വകയിരുത്തിയത് കൈത്തറി രംഗം കൂടുതൽ വളർച്ച പ്രാപിക്കാൻ ഇടയാക്കുന്നതാണ് .കേരളത്തിൽ അനുവദിച്ച 10 ഫുഡ് പാർക്കുകളിൽ ഒന്ന് കണ്ണൂരിനു അനുവദിച്ചു കിട്ടുവാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണം . നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് നിരവധി വർഷങ്ങളായി അഭ്യർത്ഥിച്ചു കൊണ്ടിരിക്കുന്ന ആവിശ്യങ്ങളിൽ ഒന്നാണിത് . കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധനം ചെയ്തു സൂക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഇത് ഏറെ ഗുണം ചെയ്യും .കേരളത്തിലെ വികസനത്തിന് ഏറെ സാധ്യതകളും തൊഴിൽ അവസരങ്ങളും ഉണ്ടാക്കുവാൻ കഴിയുന്ന ടൂറിസം-ഇക്കോ ടൂറിസം പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചത് ശ്ളാഘനീയമാണെന്നും ചേമ്പർ വിലയിരുത്തി.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അഴിക്കൽ പോർട്ട് വികസനത്തിന് പ്രതീക്ഷിച്ച പരിഗണന ലഭച്ചില്ല എന്നുള്ളത് നിഭാഗ്യകരമാണെന്നു പ്രസിഡന്റ് ഡോ . ജോസഫ് ബെനവൻ, ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയാങ്കണ്ടി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു ..