campus

കണ്ണൂർ: സർവകലാശാലകൾ പെൻഷൻ ഫണ്ട് സ്വന്തമായി രൂപീകരിക്കണമെന്ന നിർദേശം പുനഃ പരിശോധിക്കുന്നതിന് വേണ്ടി സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ അടങ്ങിയ പ്രതിനിധി സംഘം സർക്കാരിനെ സമീപിക്കാൻ സർവ്വകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.നാക് പിയർ ഗ്രൂപ്പ് അംഗങ്ങൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ സർവകലാശാലയിൽ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന പ്രമേയം സെനറ്റ് അംഗീകരിച്ചു. സർവകലാശാലാ ജീവനക്കാർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന സെനറ്റ് പ്രമേയം അംഗീകരിച്ച് തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
സംസ്കൃതം അഡീഷണൽ രണ്ടാം ഭാഷയായി അനുവദിക്കണമെന്ന സെനറ്റ് പ്രമേയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വിഖ്യാത നരവംശശാസ്ത്രജ്ഞൻ ഡോ.എ.അയ്യപ്പന്റെ പേരിൽ കണ്ണൂർ സർവകലാശാല അന്ത്രപ്പോളജി വകുപ്പിൽ ചെയർ സ്ഥാപിക്കും.

കരിമ്പത്ത് സയൻസ് കോളേജ്
കിലയുടെ കീഴിൽ കരിമ്പത്ത് പുതിയ ആർട്സ് ആൻ്ഡ് സയൻസ് കോളേജ് തുടങ്ങുന്നതിന് അംഗീകാരം പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിലെ എം എ അറബിക് പ്രോഗ്രാമിന് പെർമനൻറ് അഫിലിയേഷൻ നൽകും.
കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ എം.എസ് സി ഫിസിക്സ് എം.എസ്.സി കെമിസ്ട്രി എം എ.ഇക്കണോമിക്സ് ബിഎ മലയാളം എന്നീ പ്രോഗ്രാമുകൾക്ക് പെർമനൻറ് അഫിലിയേഷൻ നൽകും.സർസയ്യിദ് കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറികളിലേക്ക് നടത്തിയ ഒമ്പത് അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകി.
പയ്യന്നൂർ കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻറുകളിൽ നിയമിക്കപ്പെട്ട അഞ്ച് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് നിയമനാംഗീകാരം നൽകി.
പലയാട് കാമ്പസിലെ എം.ബി.എ പ്രോഗ്രാം താവക്കര ക്യാമ്പസിലേക്ക് മാറ്റാൻ തീരുമാനിച്ചു..നീലേശ്വരം കാമ്പസിൽ നിന്ന് മോളിക്യുലാർ ബയോളജി പ്രോഗ്രാം പാലയാട് കാമ്പസിലേക്ക് മാറ്റും. നീലേശ്വരം ക്യാമ്പസിൽ ഇന്ററഗ്രേറ്റഡ് കോമേഴ്സ് പ്രോഗ്രാമും ഡാറ്റാ സയൻസിൽ ഡിപ്ലോമാ പ്രോഗ്രാമും തുടങ്ങും.