sudhakaran
ദണ്ഡി അനുസ്മരണ പദയാത്രയുടെ സമാപന സമ്മേളനം പയ്യന്നൂർ ഗാന്ധി പാർക്കിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ എം.പി.ഉൽഘാടനം ചെയ്യുന്നു.

പയ്യന്നൂർ: ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രവും പൈതൃകവും മാറ്റി മറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ആരോപിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നിന്നും ആരംഭിച്ച ദണ്ഡിയാത്ര അനുസ്മരണ പദയാത്രയുടെ സമാപന സമ്മേളനം ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ചരിത്രം മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ആസ്ഥാനത്തേക്ക് പുതിയ ആളുകളെ അവരോധിക്കുകയാണ് സംഘ്പരിവാർ ശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്.രാജ്യത്തിന്റെ ചരിത്രം എന്നാൽ ,

കോൺഗ്രസ്സിന്റെ ചരിത്രം കൂടിയാണ്. അതുകൊണ്ടാണ് കോൺഗ്രസ്സിന്റെ ഓർമ്മകൾ രാജ്യത്ത് നിന്ന് നിഷ്‌കാസനം ചെയ്യാൻ സംഘപരിവാർ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് കോൺഗ്രസ്സ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നത്. രാജ്യത്ത് ഇന്ന് കാണുന്ന നേട്ടങ്ങൾ എല്ലാം ഉണ്ടാക്കിയത് കോൺഗ്രസ്സാണ്. ഇക്കാര്യങ്ങൾ പുതു തലമുറയെ പഠിപ്പിക്കാനും കോൺഗ്രസ്സിന്റെ ചരിത്രം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഓരോ പ്രവർത്തകനും ഉത്തരവാദിത്വമുണ്ടെന്നും സുധാകരൻ പറഞ്ഞു.

സംഘാടക സമിതി ചെയർമാൻഎം.നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, കെ.പി.കുഞ്ഞിക്കണ്ണൻ, കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി.നാരായണൻ സ്വാഗതവും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് നന്ദിയും പറഞ്ഞു.