
തലശ്ശേരി: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി എട്ടു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് ജഗന്നാഥ ക്ഷേത്രത്തിൽ കൊടിയേറി.
ഇന്നലെ രാത്രി 10.40 ന് പൂയ്യം ആദ്യ പാദത്തിൽ പരവൂർ രാകേഷ് തന്ത്രികളാണ് കൊടിയേറ്റം നിർവ്വഹിച്ചത്. രാജീവ് ശാന്തി, തങ്കപ്പൻ ശാന്തി എന്നിവർ സഹകാർമ്മികരായി.
ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ.സത്യൻ, ഡയറക്ടർമാരായ അഡ്വ. കെ.അജിത്കുമാർ, കണ്ട്യൻ ഗോപി, സി. ഗോപാലൻ, രാജീവൻ മാടപ്പീടിക, രവീന്ദ്രൻ മുരിക്കോളി, കെ.കെ. പ്രേമൻ, വളയം കുമാരൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അത്താഴപൂജയും കരിമരുന്ന് പ്രയോഗവുമുണ്ടായി.
ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ 96ാം വാർഷികാഘോഷവും ഇന്നലെ നടന്നു. ചടങ്ങുകൾക്ക് സബീഷ് ശാന്തി, വിനു ശാന്തി, ശശി ശാന്തി, ശെൽവൻ ശാന്തി, ലജീഷ് ശാന്തി എന്നിവർ നേതൃത്വം നൽകി.
ക്യാപ്ഷൻ: ജഗന്നാഥ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠ നടത്തിയതിന്റെ 96ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പൂജ