unnithan

കാസകോട്: യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ.തന്നെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പുനരധിവാസവും തുടർപഠനമടക്കമുള്ള മറ്റു കാര്യങ്ങളിൽ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. യുക്രെയിനിലെ വിദേശ വിദ്യാർത്ഥികളിൽ നാലിലൊന്ന് ഇന്ത്യക്കാരാണ്. മലയാളികളടക്കം ആയിരത്തിലധികം വിദ്യാർത്ഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരികെയെത്തിക്കാൻ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ഉണ്ണിത്താൻ അഭ്യർത്ഥിച്ചു