
കണ്ണൂർ:ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ വിധി ബി.ജെ.പി. സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു
.വർഗ്ഗീയവിഷയങ്ങൾ ഉയർത്തി കൊണ്ടുവന്ന് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇല്ലാതായത്.
ഈ വിഷയത്തിൽ മുഖ്യമന്ത്റിയും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തിലെ വിദ്യാലയങ്ങളിൽ ഏകീകൃത യൂണിഫോം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു
ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സി.പി.എമ്മിനും കോൺഗ്രസിനുമേറ്റ തിരിച്ചടിയാണ് കർണ്ണാടക ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.