
കാസർകോട്;പഴയചൂരിയിലെ മദ്രസ അദ്ധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിക്ക് കോടതി ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. കേളുഗുഡ്ഡെയിലെ നിതിനാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നിതിന്റെ അഛൻ ഹൃദയാഘാതത്തെ തുടർന്ന് മംഗളൂരു ദേർലക്കട്ട ആസ്പത്രിയിൽ അത്യാസന്ന നിലയിലാണെന്നും കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിതിൻ അഭിഭാഷകൻ മഖേന കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ സ്വീകരിച്ച കോടതി ഇന്നലെ ഉച്ചയോടെ നിതിന് ഒരുദിവസത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഏപ്രിൽ നാലിന് ഈ കേസിന്റെ അന്തിമവാദം തുടങ്ങും.