kudumbasree

തലശേരി:സ്ത്രീപക്ഷ നവകേരള പ്രചരണത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥക്ക് കതിരൂർ കോമ്പൗണ്ടിൽ സ്വീകരണം നൽകി. ജില്ലാപഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനൽ അദ്ധ്യക്ഷത വഹിച്ചു. എ.സംഗീത, പി.സനില രാജ്, പി.കെ സാവിത്രി സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകരായ ടി.വി.യശോദ, രാധജയൻ, ലസിജ സുരേന്ദ്രൻ, ആശാ അജിത്ത്, മോഹിനി, അജിത, റീഷ്മ, ആര്യ, പ്രീതാ പ്രകാശ്, സാവിത്രി, വിജയശ്രീ, മിനി എന്നിവർ സംബന്ധിച്ചു.