കണ്ണൂർ: ജില്ലയിലെ ടാറ്റു സ്ഥാപനങ്ങളിലും ടർഫ് കോർട്ടുകളിലും എക്‌സൈസിന്റെ മിന്നൽ പരിശോധന. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിലെ ഏഴ് ടാറ്റു സ്ഥാപനത്തിലും ടർഫുകളിലും എക്‌സൈസ് പരിശോധന നടത്തി. ഇന്നലെയായിരുന്നു മിന്നൽ പരിശോധന. ടാറ്റു സ്ഥാപനങ്ങളിൽ നിരോധിത വേദന സംഹാരികൾ നൽകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ടർഫുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗങ്ങൾ കൂടി വരുന്നുണ്ടെന്ന പൊലീസ് കണ്ടെത്തലിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും എക്‌സൈസ് പരിശോധനകൾ തുടരും.