poratt
പൊറാട്ട്

നീലേശ്വരം: കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷങ്ങളായി മുടങ്ങിയിരുന്ന നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ ചാലിയ പൊറാട്ട് ഇക്കുറി വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. സമൂഹത്തിലെ കൊള്ളരുതായ്മകളെ പരിഹസിച്ച പൊറാട്ടുവേഷങ്ങളെ കണ്ട് കൂടി നിന്നവർ സ്വയം മറന്ന് ചിരിച്ചു.

പുരോത്സവത്തിന്റെ ഭാഗമായി ആക്ഷേപഹാസ്യ രൂപത്തിൽ വിവിധ വേഷങ്ങൾ കെട്ടി തെരുവുചുറ്റുന്നതാണ് ശാലിയ പൊറാട്ട് .പൂരംകുളിയുടെ തലേദിനത്തിലാണ് നീലേശ്വരം തെരുവിൽ കാലങ്ങളായി ഈ ആചാരം നടന്നുവരുന്നത്. ഇന്നവെ വൈകിട്ട് നാലു മണിയോടെയാണ് തെരു അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിൽ നിന്നും പൊറാട്ട് വേഷങ്ങൾ തെരു റോഡ് വഴി തളിയിൽ ക്ഷേത്രത്തിലേക്ക് തിരിച്ചത്.

പുലികളി, ലോട്ടറി വില്പന,​ മൺകലം ചുമന്ന വേഷം, കേരള ബാങ്ക്യും ഹരിത കർമ്മ സേന, മാസ്ക് വില്പന വേഷം എന്നിവയും പരമ്പരാഗത പൊറാട്ടുവേഷങ്ങൾക്കൊപ്പം അണിനിരന്നിരുന്നു.