
കണ്ണൂർ: കണ്ണൂർ തെക്കി ബസാർ റാബിയ മൻസിലിൽ നിസാം അബ്ദുറഹിമാൻ(35) മയക്കുമരുന്ന് ഇടപാട് തുടങ്ങിയത് വെറും പതിനായിരം രൂപയുടെ മുടക്കിലായിരുന്നു.മാസത്തിൽ ഒരുകോടിയിലേറെ മാസത്തിൽ സമ്പാദിക്കുന്ന വൻകിട ബിസിനസായി ഈ ഇടപാടിനെ വളർത്താൻ ഈയാൾക്ക് പിന്നീട് കഴിഞ്ഞു. ആഡംബര ജീവിതം നയിക്കാനാണ് ഈ തുക ഉപയോഗിച്ചിരുന്നത്.
ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇടപാട് സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. മയക്കുമരുന്ന് കടത്തിൽ ഈയാളുടെ പങ്ക് വ്യക്തമായതിന് പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.മയക്കുമരുന്നിലൂടെ ലഭിച്ച പണംകൊണ്ടു ബംഗ്ളൂർ ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു ഈയാൾ .ആഡംബരകാറുകൾ ഉപയോഗിച്ചും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചും നിശാപാർട്ടികളിൽ മയക്കുമരുന്ന് ആവശ്യക്കാരെ കണ്ടെത്തിയുമായിരുന്നു നിസാമിന്റെ ജീവിതം.
ബംഗളൂരു ബന്ധം
വെറും കഞ്ചാവ് വിൽപനക്കാരനിൽ നിന്ന് നിസാം മലബാറിലെ സിന്തറ്റിക്ക് മയക്കുമരുന്ന് റാക്കറ്റിനെ നിയന്ത്രിക്കാൻ പോലും കഴിയുന്ന ഡോണാവുന്നത് ബെംഗളൂരു ബന്ധം ഉപയോഗിച്ചാണ്. നേരത്തെ ബെംഗളൂരുവിൽ കഞ്ചാവ് കൈവശം വച്ചതിന് ഈയാൾ ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. എന്നാൽ പിന്നാലെ ലാഭവിഹിതം കുറവായ കഞ്ചാവ് പണി ഉപേക്ഷിച്ചു ന്യൂജനറേഷൻ സിന്തറ്റിക്ക് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു ഈയാൾ.
കൊക്കൈയ് നിലെ അന്താരാഷ്ട്ര ബന്ധം
കണ്ണൂരിലെ മയക്കുമരുന്ന് സംഘത്തിന്റെ മുഖ്യകണ്ണിയായ നിസാം അന്താരാഷ്ട്രമയക്കുമരുന്നായ കൊക്കൈയ്നും കടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ട സാഹചര്യത്തിലാണ് ഏജൻസികൾ. കാസർകോട് ഹൊസങ്കടിയിൽവെച്ചു കഴിഞ്ഞ ദിവസം കാറിൽ സഞ്ചരിക്കുമ്പോൾ കണ്ണൂർ സിറ്റി പൊലീസ് സബ് ഇൻസ്‌പെക്ടർ പി.കെ സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിസാമിനെ പിടികൂടുന്നത്. ബെംഗളൂരിലെ ചിലകേന്ദ്രങ്ങളിൽ നിന്നാണ് തനിക്ക് എം.ഡി. എം. എ, എൽ.എസ്.ഡി, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ എന്നിവ ലഭിക്കുന്നതെന്നാണ് നിസാമിന്റെ മൊഴി.