
കണ്ണൂർ: ഏപ്രിൽ ആറു മുതൽ പത്തു വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലയിലെ വീടുകളും കടകളും കയറി ബഹുജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും ഹുണ്ടികപിരിവായി 4,18,41,539 രൂപ പിരിഞ്ഞു കിട്ടി. ഏറ്റവും കൂടുതൽ തുക പിരിഞ്ഞു കിട്ടിയത് പാനൂർ ഏരിയയിൽ നിന്നാണ്. ഓരോ ഏരിയയിൽ നിന്നും ശേഖരിച്ച് സ്വാഗതസംഘത്തെ ഏൽപ്പിച്ച
പയ്യന്നൂർ: 2678000, എടക്കാട്: 2201480,പെരിങ്ങോം: 2682430, അഞ്ചരക്കണ്ടി: 2391686,ആലക്കോട്: 1724470, പിണറായി: 2459065,ശ്രീകണ്ഠപുരം: 2440270, തലശ്ശേരി: 2413545,തളിപ്പറമ്പ്: 2577495, പാനൂർ: 2856870,
മാടായി: 2349150, കൂത്തുപറമ്പ്: 2788735,പാപ്പിനിശ്ശേരി: 1714319, മട്ടന്നൂർ: 2583168,മയ്യിൽ: 1803113, ഇരിട്ടി: 2174850,കണ്ണൂർ: 2095383, പേരാവൂർ 1907510.
ഫണ്ട് പ്രവർത്തനം വിജയിപ്പിച്ച ജില്ലയിലെ ബഹുജനങ്ങളെയും പാർട്ടി പ്രവർത്തകരെയും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അഭിവാദ്യം ചെയ്തു.