നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും ബലം പ്രയോഗിച്ച് ബൈക്കിൽ കടത്താൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിന്തളം കാട്ടിപ്പൊയിലിലെ കെ.പി. റിജു (35) വിനെയാണ് നീലേശ്വരം പൊലീസ് സബ് ഇൻസ്പെക്ടർ പി. രാജീവ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം പെൺകുട്ടി റോഡിൽ കൂടി നടന്നുപോവുന്നതിനിടെയാണ് റിജു പെൺകുട്ടിയെ ബൈക്കിൽ കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടി കുതറി മാറി വീട്ടിൽ പോയി സംഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പോക്സോ കേസ് ചുമത്തി അറസ്റ്റുചെയ്തത്.