തളിപ്പറമ്പ്: ഗുജറാത്തിലെ മോഷണക്കേസ് പ്രതികളെ തളിപ്പറമ്പിൽ നിന്ന് പിടികൂടി. കഴിഞ്ഞ 3 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് ഗുജറാത്തിൽ നിന്നെത്തിയ പൊലീസ് സംഘം തളിപ്പറമ്പിൽ നിന്നും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനി ബാസന്തി ബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം എന്നിവരെയാണ് ഗുജറാത്ത് പലൻപൂർ സിറ്റി വെസ്റ്റ് പൊലീസ് പിടികൂടിയത്. സ്വർണം മോഷണം നടത്തി ഗുജറാത്തിൽ നിന്നും രക്ഷപ്പെട്ട ഇവർ ഒളിച്ചുതാമസിച്ചുവരികയായിരുന്നു. മാർക്കറ്റിന് സമീപത്തുവെച്ചാണ് തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. മാർക്കറ്റിലെ ചണച്ചാക്കുകൾ തയ്ക്കുന്ന കടയിൽ കഴിഞ്ഞ 3 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെയാണ് ഇവർ തളിപ്പറമ്പിലുണ്ടെന്ന് വ്യക്തമായത്.