മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസി പിടികൂടി. ബംഗളൂരു സ്വദേശി ഒമർ ഫവാസി (51) ൽ നിന്നാണ് 64,500 യു.എസ്. ഡോളർ പിടിച്ചത്. ഇത് 48,81000 ഇന്ത്യൻ രൂപ വരും. വ്യാഴാഴ്ച വൈകീട്ട് ഗോ ഫസ്റ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഇദ്ദേഹം. സി.ഐ.എസ്.എഫിന്റെ ബാഗേജ് പരിശോധനയിലാണ് വിദേശ കറൻസി കണ്ടെടുത്തത്. യാത്രക്കാരനെ കറൻസി സഹിതം തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറി. 5000 ഡോളർ വരെ മാത്രമാണ് വിദേശത്തേക്ക് കൊണ്ടുപോകാനോ കൊണ്ടുവരാനോ അനുവാദമുള്ളത്.