
കണ്ണൂർ: സി.പി.എം പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ്, ശശി തരൂർ എന്നിവർക്ക് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന് ക്ഷണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമല്ല. നാലുപേരടങ്ങുന്ന പട്ടികയിൽ ജെബി മേത്തറും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഒരാളെ ഹൈക്കമാൻഡ് തിരഞ്ഞെടുക്കുകയായിരുന്നു. എം.ലിജുവിന് രാജ്യസഭ സീറ്റ് നൽകാൻ താൻ ഹൈക്കമാൻഡിന് കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.