kpsta

കണ്ണൂർ:കണ്ണൂർ വി.സി നിയമനം സർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങിയെന്ന് ഏ​റ്റുപറഞ്ഞ
ഗവർണർ ആരിഫ് ഖാൻ നട്ടെല്ലുണ്ടെങ്കിൽ ചെയ്തത് തെ​റ്റാണെന്ന് സമ്മതിച്ച് തിരുത്തണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കണ്ണൂർ റോയൽ ഒമേർസിൽ കേരള പ്രൈവ​റ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്രയും നാണം കെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ല. ആ പദവിയിൽ ഇരിക്കാൻ എന്ത് അർഹതയാണ് അദ്ദേഹത്തിനുള്ളത്. അദ്ധ്യാപനം നടത്താനുള്ള സാഹചര്യം പോലും സർവകലാശാലകളിൽ നിഷേധിക്കപ്പെടുന്നു. കലാശാലകൾ രാഷ്ട്രീയത്തിനതീതമാവണം.

കാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ വിലങ്ങുകൾ ഭേദിക്കാൻ അദ്ധ്യാപകസംഘടനകൾക്ക് കഴിയണം. ഇതിനായി കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

സംസ്ഥാന പ്രസിഡന്റ് ഡോ.യു.അബ്ദുൽസലാം അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് ,ജനറൽ സെക്രട്ടറി സോണി സെബാസ്​റ്റ്യൻ, ഡി.സി.സി പ്രസിഡന്റ് അഡ്വക്ക​റ്റ് മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.