പഴയങ്ങാടി: കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സാമൂഹ്യനീതി ഭരണഘടന ' വിഷയത്തിൽ ഇന്ന് വൈകിട്ട് 4ന് പിലാത്തറയിൽ സെമിനാർ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം ബി.വി രാഘവലു, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, അഡ്വ. ഷീന ഷുക്കൂർ എന്നിവർ പങ്കെടുക്കും. 25ന് വൈകിട്ട് 4ന് പഴയങ്ങാടിയിൽ 'പരിസ്ഥിതി, മനുഷ്യൻ, വികസനം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. കൃഷി മന്ത്രി പി. പ്രസാദ്, സി.ഐ.ടി.യു അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കെ. ചന്ദ്രൻപിള്ള, മുരളി തുമ്മാരുക്കുടി, ഇ പത്മാവതി എന്നിവർ പങ്കെടുക്കും. ഇന്ന് ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും ശുചീകരണ പ്രവർത്തനം നടക്കും.

22 ന് എ.കെ.ജി ദിനം പാലിയേറ്റീവ് ദിനമായി ആചരിക്കും. പാർട്ടി നേതാക്കളും വളണ്ടിയർമാരും വീടുകൾ കയറി സാന്ത്വന പ്രവർത്തനം നടത്തും. 29 ന് കയ്യൂർ രക്തസാക്ഷി ദിനത്തിൽ പതാകദിനം ആചരിക്കും. ഏപ്രിൽ 1ന് റെഡ് ഫ്ളാഗ് ദിനത്തോടനുബന്ധിച്ച് നാഷണൽ ഹൈവേയിൽ എടനാട്, എടാട്ട്, ഏഴിലോട്, പിലാത്തറ, വിളയാങ്കോട്, പരിയാരം മെഡിക്കൽ കോളേജ് എന്നീ കേന്ദ്രങ്ങളിൽ വൈകിട്ട് 5ന് റെഡ് ഫ്ളാഗ് ഷോ നടക്കും. ഏപ്രിൽ രണ്ടിന് പഴയങ്ങാടി റെയിൽവേ സ്‌റ്റേഷൻ മുതൽ പഴയങ്ങാടി വരെ ഏരിയ വളണ്ടിയർ മാർച്ച് സംഘടിപ്പിക്കും. അഞ്ചിന് കയ്യൂരിൽ നിന്ന് കൊണ്ടുവരുന്ന കൊടിമര ജാഥക്ക് ഏരിയയിലെ എടനാട്, എടാട്ട്, ഏഴിലോട്, പിലാത്തറ, ചുമടുതാങ്ങി, മണ്ടൂർ, രാമപുരം, അടുത്തില, എരിപുരം താഴെ, പഴയങ്ങാടി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വാർത്താ സമ്മേളനത്തിൽ ഏരിയ സംഘാടക സമിതി ചെയർമാൻ പി.പി ദാമോദരൻ, ജനറൽ കൺവീനർ കെ. പത്മനാഭൻ, സി.എം വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.