ആലക്കോട്: മലയോര പഞ്ചായത്തുകൾക്ക് വേണ്ടി 1.79 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഒടുവള്ളിത്തട്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ (ആരോഗ്യം) ഡോ. നാരായണ നായ്ക്ക് റിപ്പോർട്ട് അവതരിപ്പിച്ചു.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രേമലത, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആനക്കീൽ ചന്ദ്രൻ, പി.എം മോഹനൻ, സി.ഐ വൽസല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, ഗ്രാമപഞ്ചായത്തംഗം പി.പി വിനീത, ടോമി മൈക്കിൾ, ടി.വി പത്മനാഭൻ, ഒ.പി ഇബ്രാഹിംകുട്ടി, ജോജി പുളിച്ചമാക്കൽ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ഡോ. കെ.സി സച്ചിൻ സംസാരിച്ചു.