muhammad

കണ്ണൂർ: കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളനം കണ്ണൂരിൽ സമാപിച്ചു. സണ്ണിജോസഫ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കോളേജ് അദ്ധ്യാപകരെ അധിക്ഷേപിച്ച് സംസാരിക്കുന്നത് ദുഃഖകരമാണെന്നും അമിതമായ ഇടതുവൽക്കരണം കേരളത്തിലെ സർവ്വകലാശാലകളിലുണ്ടെന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.

ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് മുഖ്യാതിഥിയായി. ഡോ. യു. അബ്ദുൽ കലാം അധ്യക്ഷനായി. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഇ എസ്.ലത, ഡോ. ജി. പ്രേംകുമാർ, ഡോ. വി.എം ചാക്കോ, ഡോ. എസ്.ആർ അജേഷ് സംസാരിച്ചു. ഭാരവാഹികൾ: ഡോ. ടി. മുഹമ്മദലി (പ്രസിഡന്റ്) ഡോ. പ്രേമചന്ദ്രൻ കീഴോത്ത് (ജനറൽ സെക്രട്ടറി) ഡോ. എ. അബ്രഹാം (ട്രഷറർ), ഡോ. ജോപ്രസാദ് മാത്യു, ഡോ. അരുൺ കുമാർ (വൈസ് പ്രസിഡന്റ്) ഡോ. ബിജു എം. ജോൺ, റോണി ജോർജ് (സെക്രട്ടറി)