പിലിക്കോട്: ജില്ലാ ക്ഷീരവികസന വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്ന ജില്ലാ ക്ഷീരകർഷക സംഗമം പടവലം ക്ഷീരസഹകരണസംഘത്തിനു കീഴിൽ കാലിക്കടവ് കരക്കക്കാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഇന്നും നാളെയും നടക്കും. മിൽമ , മൃഗസംരക്ഷണ വകുപ്പ് , കേരളാഫീഡ്സ് സഹകരണത്തോടെയുള്ള സംഗമത്തിൽ കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ക്ഷീരകർഷകരെ ആദരിക്കൽ, പൊതുസമ്മേളനം, വിവിധ അവാർഡുകളുടെ വിതരണം എന്നിവ നടക്കും.

സംഗമത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും. എം. രാജഗോപാലൻ എം.എൽ.എ. അദ്ധ്യക്ഷനാകും. ഇന്നു വൈകുന്നേരം മൂന്നിന് മടിവയലിൽ കന്നുകാലി പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ ജീജ സി. കൃഷ്ണൻ, കെ. സുമേശൻ, ഇ. കൃഷ്ണൻ, സി. ജോൺ ജോൺസൺ, കെ.വി വിജയൻ, വി. ചന്ദ്രമതി, കെ. കല്യാണി നായർ, വി. മനോഹരൻ, പി.വി മനോജ് കുമാർ, കെ. സജുകുമാർ, പി.വി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.