പരിയാരം: അതീവ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, മുൻ എം.എൽ.എ ടി വി രാജേഷ്, ജെ.ഡി.എം.ഇ (മെഡിക്കൽ) ഡോ. തോമസ് മാത്യു, ഡി.പി.എം ഡോ. പി.കെ അനിൽ കുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ, സൂപ്രണ്ട് ഡോ. കെ. സുദീപ്, വാപ്‌കോസ് ലിമിറ്റഡ് റീജിയണൽ മാനേജർ ദീപാങ്ക് അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.