കാർഷിക വ്യവസായ മേഖലയക്കും യുവജനക്ഷേമത്തിനും ഊന്നൽ
പഴവർഗ്ഗങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനം
സ്ത്രീ സൗഹൃദ ടേക് എ ബ്രേക്ക് വിശ്രമ മുറികൾ
എൻഡോസൾഫാൻ മേഖലകളിൽ സ്വയംതൊഴിൽ യൂണിറ്റുകൾ
ജില്ലാ പഞ്ചായത്ത് സമ്പൂർണ ഊർജസ്വയംപര്യാപ്ത തദ്ദേശസ്വയംഭരണ സ്ഥാപനമാകും.
മുഴുവൻ റോഡുകളുടെയും ഗുണനിലവാരം ഉയർത്തു
77,15,29,037 രൂപ വരവ്
76,65,94,000 രൂപ ചെലവ്
49,35,037 രൂപ നീക്കിയിരിപ്പ്
ജലസംരക്ഷണത്തിന് 80 ലക്ഷം
മണ്ണ് ജലസംരക്ഷണത്തിന് 1,20,00,00
കൃഷിയും അനുബന്ധ മേഖലയ്ക്കും 35 ലക്ഷം
കാസർകോട്: സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ മുന്നോട്ടുവെച്ച് ജില്ലാ പഞ്ചായത്തിന്റെ 2022 -23 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അവതരിപ്പിച്ചു.
ലഭ്യമായ വരുമാന സ്രോതസ്സുകളെ ജനോപകാരപ്രദമായ രീതിയിലേക്ക് വാർത്തെടുക്കുന്നതിനുളള പ്രക്രിയക്ക് ബഡ്ജറ്റിൽ ഊന്നൽ നൽകുന്നു. എന്നാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി വരുമാന വർദ്ധനവ് ലക്ഷ്യമിട്ടുളള നിർദ്ദേശങ്ങളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴവർഗ്ഗങ്ങളെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണനത്തിന്റെ നൂതന സാധ്യതകൾ തുറന്നെടുക്കും. എന്നാൽ പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നത് പരിഗണനയിലില്ല. കാർഷികരംഗത്ത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കും. കർഷകർക്ക് പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് കൃഷി വകുപ്പുമായി സഹകരിച്ച് അഗ്രിടെക് ഫെസിലിറ്റി കേന്ദ്രം സ്ഥാപിക്കും. പ്രകൃതിയോട് ഇണങ്ങും വിധം രൂപകൽപ്പന ചെയ്ത റബ്ബറൈസ്ഡ് ചെക്ക്ഡാമുകൾ സ്ഥാപിക്കുന്നതിനും തുക വകയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു.
യുവജനങ്ങൾക്ക് പരിഗണന
യുവാക്കളുടെ സന്നദ്ധ സേവനം ജില്ലാ പഞ്ചായത്തിന്റെ ജനകീയ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി യൂത്ത് പാർലമെന്റുകൾ സംഘടിപ്പിക്കും. യുവജനക്ഷേമത്തിന് 1,000,000 രൂപ നീക്കിവെച്ചു. ഗ്രാമസഭ/ വാർഡ് സഭകളിലെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഗ്രാമസഭ/ വാർഡ്സഭ ഫെല്ലോഷിപ്പ് പദ്ധതി ഉദ്ദേശിക്കുന്നുണ്ട്.
പ്രധാന പ്രഖ്യാപനങ്ങൾ
തുല്യതാ പരീക്ഷയ്ക്ക് 2,000,000 രൂപ. സർവശിക്ഷാ അഭിയാനും മറ്റ് വിദ്യാഭ്യാസ പരിപാടികളും നടപ്പിലാക്കാൻ 11,000,000 രൂപ. പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്നതിലേക്ക് 10,000,000 രൂപ, കല സംസ്‌കാരം സ്‌പോർട്സ് യുവജനക്ഷേമം പ്രോത്സാഹന പരിപാടികൾക്ക് 1,000,000 രൂപ ആരോഗ്യരംഗത്ത് മരുന്നുകൾക്ക് 7,500,000 രൂപ. കുടിവെള്ളത്തിന് 20,000,000 രൂപ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പദ്ധതികൾക്കായി 30,000,000 രൂപ വകയിരുത്തി. വൃദ്ധക്ഷേമ പരിപാടികൾക്ക് 10,000,000 രൂപ, അഗതി ക്ഷേമ പദ്ധതികൾക്ക് 2,000,000 രൂപ വനിതാ ക്ഷേമത്തിന് 6,500,000 രൂപ, പട്ടികജാതി ക്ഷേമം പ്രത്യേക പദ്ധതികൾ 7,500,000 രൂപ, പട്ടികവർഗ ക്ഷേമത്തിനുള്ള പ്രത്യേക പദ്ധതികൾക്ക് 6,000,000 രൂപ, വനിതാ ശിശുക്ഷേമത്തിന് 3,000,000 രൂപ, പ്രത്യേക ശിശുക്ഷേമ പരിപാടികൾക്ക് 3,000,000 രൂപ, പോഷകാഹാരം 5,000,000 രൂപ
ടൂറിസം വികസനത്തിന് പ്രത്യേക ഇടം
ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ ടൂറിസ്റ്റ് ഹബ്ബുകൾ സ്ഥാപിക്കും. പരമ്പരാഗത കൈത്തൊഴിൽ വിഭാഗക്കാരുടെ കല, സംസ്‌കാരം എന്നിവ സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ആവിഷ്‌കരിക്കുന്ന ഈ പദ്ധതി ടൂറിസം ടൂറിസം രംഗത്തിന് ഗുണകരമാവും. പൊതു ഒത്തുചേരൽ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നമുക്കൊരിടം എന്ന പേരിൽ ഓപ്പൺ ഓഡിറ്റോറിയങ്ങൾ സ്ഥാപിക്കും.