health-squard
പിടിച്ചെടുത്ത പഴകിയ ഭക്ഷണവുമായി ഉദ്യോഗസ്ഥർ

കാഞ്ഞങ്ങാട്: നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നഗരത്തിലെ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. ചിക്കൻ ഫ്രൈ, പോറോട്ട, ചപ്പാത്തി, ബീഫ് കറി, ഫിഷ് ഫ്രൈ, നെയ് ചോർ, ഷവർമ്മ, ഗ്രില്ലി ചിക്കൻ, അൽ ഫാം എന്നിങ്ങനെയുള്ള ഭക്ഷണങ്ങളാണ് കണ്ടെത്തിയത്. ഫുഡ് പാലസ് , ഷാലിമാർ, ഹൈഡൈൻ, ന്യൂ കേരള, റെയിൽവേ ന്യൂ കാന്റീൻ, എലൈറ്റ്, വൈഡ് റേഞ്ച് വില്ല, ഫിൽ ഫിൽ, ഫുഡ് പാത്ത്, ബെസ്റ്റീസ് ബൈ സ്റ്റീസ്, ഓറിക്‌സ്, ഫാമിലി എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അരുൾ പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.വി ബീന, സീമ പി.വി, ബിജു അന്നൂർ, ഷിജു എന്നിവർ പരിശോധനയിലുണ്ടായിരുന്നു. പരിശോധന തുടരുമെന്ന് നഗരസഭാദ്ധ്യക്ഷ കെ.വി സുജാത, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.വി സരസ്വതി എന്നിവർ അറിയിച്ചു.